ഇന്ത്യ ഓപ്പണ്‍ സൈനയെ മറികടന്ന് പിവി സിന്ധു

ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ സൈന-സിന്ധു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സിന്ധുവിനു ജയം. ഇന്ത്യയുടെ സൈന നെഹ്‍വാലിനെയാണ് പിവി സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നത്. 21-16, 22-20 എന്നായിരുന്നു സ്കോര്‍ നില. രണ്ടാം സെറ്റില്‍ 18-15 നു ലീഡ് ചെയ്യുകയായിരുന്ന സൈനയ്ക്കെതിരെ പിന്നില്‍ നിന്ന് വന്നാണ് സിന്ധു വിജയം കൈയ്ക്കലാക്കിയത്. 20-19നു ഗെയിം പോയിന്റിനായി സര്‍വ്വ് ചെയ്ത സൈന വരുത്തിയ പിഴവാണ് മത്സരത്തില്‍ തിരിച്ചുവരാന്‍ സിന്ധുവിനു അവസരം നല്‍കിയത്. സെമിയില്‍ ലോക നാലാം നമ്പര്‍ താരം സംഗ് ജി ഹ്യുനിനെയാണ് സിന്ധു നേരിടുക.

Previous articleപോരാട്ടം മുറുകി ഖിയ ആദ്യ വിജയമുറപ്പിക്കാൻ കൾച്ചറൽ ഫോറവും നാദവും നേർക്കുനേർ
Next articleസമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍ പുറത്ത്