primus mobile
primus mobile

ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് പിവി സിന്ധുവിനു വിജയത്തുടക്കം

ചൈനയുടെ ഹീ ബിംഗ്ജിയാവോയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധുവിനു വിജയം. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-11, 16-21, 21-18 എന്ന സ്കോറിനാണ് സിന്ധു വിജയം നേടിയത്. നീണ്ട റാലികളും മികച്ച സ്മാഷുകളുമെല്ലാം കണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിമില്‍ സിന്ധുവിന്റെ വ്യക്തമായ ആധിപത്യമായിരുന്നുവെങ്കില്‍ രണ്ടാം ഗെയിമില്‍ ചൈനീസ് താരം മുന്‍കൈ നേടി. മൂന്നാം ഗെയിമില്‍ അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം പോരാട്ടം നടന്നുവെങ്കിലും ഒടുവില്‍ മത്സരം സിന്ധു സ്വന്തം വരുതിയിലാക്കി.

ആദ്യ ഗെയിമിലും മൂന്നാം ഗെയിമിലും സിന്ധു ഇടവേള സമയത്ത് 11-7ന്റെ ലീഡ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമില്‍ ഹീ 11-9നു ലീഡ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial