സിന്ധുവിന് ജപ്പാന്‍ ഓപ്പണില്‍ വിജയത്തുടക്കം

ചൈനീസ് താരം യു ഹാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ജപ്പാന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. കഴിഞ്ഞാഴ്ച നടന്ന ഇന്തോനേഷ്യ ഓപ്പണിന്റെ ഫൈനലില്‍ അകാനെ യമാഗൂച്ചിയോട് സിന്ധു പരാജയമേറ്റു വാങ്ങിയിരുന്നു. അതിന് ശേഷം പുതിയ ടൂര്‍ണ്ണമെന്റില്‍ നേരിട്ടുള്ള ഗെയിമിലുള്ള വിജയമാണ് സിന്ധു ഇപ്പോള്‍ നേടിയത്.

സ്കോര്‍: 21-9, 21-17. ആദ്യ ഗെയിം അനായാസം സിന്ധു ജയിച്ചപ്പോള്‍ രണ്ടാം ഗെയിമില്‍ ചൈനീസ് താരത്തില്‍ നിന്ന് ചെറുത്ത് നില്പുണ്ടായി. മത്സരം 37 മിനുട്ടാണ് നീണ്ട് നിന്നത്.

Exit mobile version