സിന്ധു സെമിയില്‍, മെഡല്‍ ഉറപ്പ്

- Advertisement -

ചൈനയുടെ സുന്‍ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്ത് ഇന്ത്യയുടെ പിവി സിന്ധുവിനു ജയം. 21-14, 21-9 എന്ന സ്കോറിനാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ തന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 23 വയസ്സുകാരി ചൈനീസ് താരത്തെ കീഴടക്കിയത്. ജയത്തോടെ സിന്ധുവിനു വെങ്കല മെഡല്‍ ഉറപ്പായിട്ടുണ്ട്. മുമ്പ് രണ്ട് തവണ സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. 2013, 2014 വര്‍ഷങ്ങളില്‍ സിന്ധു സമാനമായ നേട്ടത്തിനു അര്‍ഹയായിട്ടുണ്ട്.

ഇന്ന് രാത്രി വൈകി നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ സൈന നെഹ്‍വാല്‍ തന്റെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്കോട്‍ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മോറിനെ നേരിടും. ഇന്ത്യന്‍ സമയം 11 മണിയോടടുത്താണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
,

Advertisement