ആദ്യ റൗണ്ടില്‍ പുറത്തായി സിന്ധു

- Advertisement -

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2019ന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ പിവി സിന്ധു. ദക്ഷിണ കൊറിയയുടെ ജി ഹ്യുന്‍ സംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും സിന്ധു രണ്ടാം ഗെയിം 22-20നു പൊരുതി നേടിയെങ്കില്‍ വീണ്ടും കൊറിയന്‍ താരം ഗെയിമും മത്സരവും സ്വന്തമാക്കുന്ന കാഴ്ചയാണ് കണ്ടത്.

81 മിനുട്ട് നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു അടിയറവ് പറഞ്ഞത്. സ്കോര്‍: 16-21, 22-20, 18-21.

Advertisement