ഫോബ്സിന്റെ പട്ടികയില്‍ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വും

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ള്ള വ​നി​താ കാ​യി​ക​താ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വും. ഫോ​ര്‍​ബ്സ് മാ​ഗ​സി​നാ​ണ് കാ​യി​ക താ​ര​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്ക് പു​റ​ത്തു ​വി​ട്ട​ത്. ഫോ​ര്‍​ബ്സി​ന്‍റെ പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ള്ള വ​നി​താ താ​ര​ങ്ങ​ളി​ല്‍ ഇന്ത്യയുടെ പിവി സി​ന്ധു ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

ഫോ​ര്‍​ബ്സി​ന്‍റെ ക​ണ​ക്കനുസരിച്ച് ടെ​ന്നീ​സ് താ​രം സെ​റീ​ന വി​ല്യം​സാ​ണ് ഇ​ത്ത​വ​ണ​യും ഏറ്റവുമധികം വരുമാനമുള്ള വ​നി​താ താ​ര​ങ്ങ​ളി​ല്‍ മു​ന്നി​ല്‍. സെ​റീ​ന​യു​ടെ ഒ​രു വ​ര്‍​ഷ​ത്തെ വ​രു​മാ​നം 18.062 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ്. ടെന്നീസ് താരങ്ങൾ ആധിപത്യം പുലർത്തുന്ന ലിസ്റ്റിൽ ലോക ഒന്നാം നമ്പർ താരം സി​മോ​ണ ഹാ​ല​പ്പിനേക്കാൾ മുന്നിലാണ് ഇന്ത്യൻ താരം. ആദ്യ പത്തിൽ ഇടം നേടിയവരിൽ ബാഡ്മിന്റൺ താരമായ പിവി സിന്ധുവും റേസർ ഡെനിക്ക പാട്രിക്കും മാത്രമാണ് ടെന്നീസ് താരങ്ങൾ അല്ലാതെയുള്ളത്.