ഇന്ത്യ ഓപ്പണില്‍ നിന്ന് പുറത്തായി സിന്ധു

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ന്റെ സെമി ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ പിവി സിന്ധു. ചൈനയുടെ ഹീ ബിംഗ്ജിയാവോയ്ക്കെതിരെയാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്റെ തോല്‍വിയെങ്കിലും മത്സരം തീപാറുന്നതായിരുന്നു. ആദ്യ ഗെയിം 20-20 വരെ എത്തിയ ശേഷമാണ് സിന്ധു മത്സരം കൈവിട്ടത്. രണ്ടാം ഗെയിമിലും പൊരുതിയെങ്കിലും മത്സരം നീട്ടുവാന്‍ സിന്ധുവിനു സാധിച്ചില്ല.

55 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമായിരുന്നു സിന്ധുവിന്റെ പരാജയം. സ്കോര്‍: 21-23, 18-21.