സിന്ധു സെമിയില്‍, തോല്‍വി പിണഞ്ഞ് പ്രണോയ്

ഇന്ത്യ ഓപ്പണ്‍ 2019ന്റെ സെമി ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ മിയയെയാണ് സിന്ധു നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-19, 22-20. 43 മിനുട്ട് നീണ്ട കടുത്ത വെല്ലുവിളിയ്ക്ക് ശേഷമാണ് സിന്ധുവിന്റെ വിജയം. അതേ സമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നിനോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയമേറ്റു വാങ്ങി.

10-21, 16-21 എന്ന സ്കോറിനു 36 മിനുട്ടിനുള്ളിലാണ് പ്രണോയ് കീഴടങ്ങിയത്.