മനോഹരം സിന്ധു, സെമിയിൽ കടന്ന് ഇന്ത്യന്‍ താരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജപ്പാന്റെ അകാനെ യമാഗൂച്ചിയെക്കെതിരെ നേരിട്ടുള്ള ഗെമിയിൽ വിജയം കുറിച്ച് വനിത സിംഗിള്‍സ് സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ പിവി സിന്ധു. രണ്ടാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ രണ്ട് ഗെയിം പോയിന്റ് രക്ഷിച്ചാണ് പിവി സിന്ധു മത്സരം സ്വന്തമാക്കിയത്.

ആദ്യ ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് തുടക്കത്തില്‍ നീങ്ങിയതെങ്കിലും ആദ്യ ഇടവേള സമയത്ത് സിന്ധു 11-7ന്റെ ലീഡ് നേടി. ബ്രേക്കിന് ശേഷവും പോയിന്റുകള്‍ നേടുന്നത് തുടര്‍ന്ന സിന്ധു 14-9ന് ലീഡ് നേടി. 21-13ന് സിന്ധു ഗെയിം സ്വന്തമാക്കി മത്സരത്തില്‍ ലീഡ് നേടി.

രണ്ടാം ഗെയിമിൽ ഇരു താരങ്ങളും ഓരോ പോയിന്റിനായി പൊരുതുന്നതും നീണ്ട റാലികളും കണ്ടപ്പോള്‍ 5-4ന് സിന്ധു ലീഡ് നേരിയ ലീഡ് നേടി. എന്നാൽ പിന്നീട് തുടരെ പോയിന്റുകള്‍ നേടി സിന്ധു 10-5ന് ലീഡ് നേടി. ഇടവേളയ്ക്ക് പോകുമ്പോള്‍ സിന്ധു രണ്ടാം ഗെയിൽ 11-6ന്റെ ലീഡ് നേടുകയായിരുന്നു. എന്നാൽ അതിശക്തമായ പ്രകടനത്തിലൂടെ യമാഗൂച്ചി 16-15ന് ലീഡ് നേടുന്നതാണ് കണ്ടത്. സിന്ധു നാല് പോയിന്റ് നേടിയപ്പോള്‍ ജപ്പാന്‍ താരം 10 പോയിന്റ് നേടിയാണ് ലീഡ് കൈവരിച്ചത്.

അവിടുന്ന് ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങിയെങ്കിലും യമാഗൂചി രണ്ട് മാച്ച് പോയിന്റുകള്‍ സ്വന്തമാക്കി. മികച്ച പ്രതികരണവുമായി സിന്ധു ഒപ്പത്തിനെത്തുകയും അടുത്ത പോയിന്റ് സ്വന്തമാക്കി മാച്ച് പോയിന്റും നേടി. 22-20 ന് രണ്ടാം ഗെയിം സ്വന്തമാക്കി സിന്ധു സെമിയിൽ കടന്നു.

സ്കോര്‍: 21-13, 22-20