
- Advertisement -
പിവി സിന്ധു ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിന്ധു ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ ഫൈനലില്‍ സിന്ധുവിന്റെ എതിരാളിയും നിലവിലെ ചാമ്പ്യനുമായ തായി സു തന്നെയാണ് ഇത്തവണയും സിന്ധുവിന്റെ ഫൈനല്‍ എതിരാളി. സെമി ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധുവിന്റെ ജയം. ഇന്തോനേഷ്യയുടെ രാച്ചനോക് ഇന്റാനോണ്‍ ആയിരുന്നു സിന്ധുവിന്റെ സെമി ഫൈനലില്‍ എതിരാളി. സ്കോര്‍: 21-17, 21-17.
ഇരു ഗെയിമുകളിലും ഇടവേള സമയത്ത് ലീഡ് സ്വന്തമാക്കിയത് സിന്ധുവായിരുന്നു. ഇന്തോനേഷ്യന്‍ താരത്തില്‍ നിന്ന് ചെറുത്ത് നില്പുണ്ടായിരുന്നുവെങ്കിലും മത്സരത്തിനു ഭീഷണിയാകുന്ന തരത്തിലേക്ക് അവ വളരുവാന്‍ സിന്ധു അനുവദിച്ചില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement