ഇന്ത്യ ഓപ്പൺ ക്വാര്‍ട്ടറിൽ കടന്ന് പിവി സിന്ധു, ക്വാര്‍ട്ടറിൽ എതിരാളി അഷ്മിത

Pvsindhu

ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിൽ സിന്ധു ഇന്ത്യയുടെ തന്നെ ഇറ ശര്‍മ്മയെ നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയപ്പെടുത്തിയത്. 21-10, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

Ashmitha

അതേ സമയം ലോക റാങ്കിംഗിൽ 71ാം നമ്പര്‍ താരം യാലേ ഹോയൗക്സിനെ കീഴടക്കി ഇന്ത്യയുടെ അഷ്മിത ചാലിഹ ക്വാര്‍ട്ടറിൽ കടന്നു. 21-17, 21-14 എന്നായിരുന്നു സ്കോര്‍. അഷ്മിത ആണ് ക്വാര്‍ട്ടറിൽ സിന്ധുവിന്റെ എതിരാളി.

Previous articleയൂകി ബാംബ്രിയും പുറത്ത്, ഓസ്ട്രേലിയന്‍ ഓപ്പണിൽ ഇന്ത്യയ്ക്ക് സിംഗിള്‍സിൽ പ്രാതിനിധ്യം ഇല്ല
Next articleഡാരന്‍ ലീമാന്‍ നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ് മുഖ്യ കോച്ച് പദവിയിൽ നിന്ന രാജിവെച്ചു