ചെന്‍ ലോംഗിനെ അട്ടിമറിച്ചു എച്ച് എസ് പ്രണോയ്

മൂന്ന് ഗെയിം നീണ്ട് നില്‍ക്കുന്ന പോരാട്ടത്തില്‍ ലോക ചാമ്പ്യനും ഒളിമ്പിക് ജേതാവുമായ ചെന്‍ ലോംഗിനെ അട്ടിമറിച്ചു എച്ച് എസ് പ്രണോയ്. 21-18, 16-21, 21-19 എന്ന സ്കോറില്‍ ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കിയത്. വിജയം സ്വന്തമാക്കിയ പ്രണോയ് ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് സെമി ഫൈനലില്‍ കടന്നിട്ടുണ്ട്.

ചൈനീസ് തായ്പേയുടെ സു വെയ് വാംഗിനെ 21-15, 21-14 നു പരാജയപ്പെടുത്തി കിഡംബി ശ്രീകാന്തും സെമിയില്‍ കടന്നിട്ടുണ്ട്.

സെമിയില്‍ പ്രണോയ് ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പ്-കസുമാസ സാകായി(ജപ്പാന്‍) മത്സര വിജയിയെ നേരിടുമ്പോള്‍ ശ്രീകാന്ത് കൊറിയയുടെ രണ്ടാം സീഡ് സോണ്‍ വാന്‍ ഹോയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോബി കീൻ കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന് സൂചന
Next articleഅബുദാബി Two Two Four Cup, മുസാഫിർ എഫ് സി ക്വാർട്ടറിൽ