ന്യൂസിലാണ്ട് ഓപ്പണ്‍: എച്ച് എസ് പ്രണോയ്, സൗരഭ് വര്‍മ്മ ക്വാര്‍ട്ടറില്‍

- Advertisement -

ഹോങ്കോംഗിന്റെ വെയ് നാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി എച്ച് എസ് പ്രണോയ് ന്യൂസിലാണ്ട് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പത്താം സീഡായ നാനിനെ 21-18, 21-19 എന്ന സ്കോറിനാണ് 46 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ പ്രണോയ് വിജയം കൊയ്തത്. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയിയുടെ ലിന്‍ യു സീയന്‍ ആണ് പ്രണോയയുടെ എതിരാളി.

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പാരുപ്പള്ളി കശ്യപിനെ പരാജയപ്പെടുത്തി ഏഴാം സീഡ് സൗരഭ് വര്‍മ്മ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് വിജയം സൗരഭ് സ്വന്തമാക്കിയത്. 21-18, 13-21, 21-16 എന്ന സ്കോറിനാണ് മത്സരം 24 വയസ്സുകാരന്‍ ഇന്ത്യന്‍ താരം വിജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement