
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മിശ്ര തുടക്കം. എച്ച്എസ് പ്രണോയയും സായി പ്രണീതും തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ പാരുപള്ളി കശ്യപ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഡെന്മാര്ക്ക് ഓപ്പണ്‍ ഫൈനലിസ്റ്റ് കൊറിയയുടെ വെറ്ററന്‍ താരം ലീ ഹ്യുന്‍ II നെയാണ് പ്രണോയ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-15, 21-17.
മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ തായ്ലാന്ഡിന്റെ ഖോസിറ്റ് ഫെട്പ്രാഡാബിനോടാണ് സായി പ്രണീതം വിജയം പിടിച്ചെടുത്തത്. ആദ്യ ഗെയിം അനായാസം ജയിച്ച പ്രണീത് രണ്ടാം ഗെയിമില്‍ അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഒടുവില്‍ ഗെയിം കൈവിടുകയായിരുന്നു. മൂന്നാം ഗെയിമിലും പോരാട്ടം ആവേശകരമായിരുന്നു. നിര്‍ണ്ണായകമായ മൂന്നാം ഗെയിമും സ്വന്തമാക്കി സായി പ്രണീത് രണ്ടാം റൗണ്ടിലേക്ക് കടന്നു. സ്കോര്‍: 21-13, 21-23, 21-19.
ആന്തണി ഗിന്ടിംഗിനോടാണ് പാരുപള്ളി കശ്യപ് തോറ്റ് പുറത്തായത്. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും താരം പിന്നില്‍ പോയി. സ്കോര്‍: 23-21, 21-18, 21-17.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial