
ഒളിമ്പിക് ചാമ്പ്യനെ അട്ടിമറിച്ച് സെമിയില്‍ കടന്ന ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കാലിടറി. ജപ്പാന്റെ കസുമാസയോടെ 21-17, 26-28, 18-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. ആദ്യ ഗെയിം 21-17നു വിജയിച്ച ശേഷം വീറും വാശിയുമേറിയ രണ്ടാം ഗെയിമില്‍ 26-28 നു പിന്നിലായ പ്രണോയ് മൂന്നാം ഗെയിം 18-21നു നഷ്ടപ്പെടുത്തി മത്സരം കൈവിടുകയായിരുന്നു. അഞ്ച് മാച്ച് പോയിന്റുകളാണ് പ്രണോയ് മത്സരത്തില്‍ കൈവിട്ടത്. മൂന്നാം ഗെയിമില്‍ അത് പ്രണോയുടെ കളിയില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഉറപ്പായ ഫൈനല്‍ കൈവിട്ട വിഷമത്തില്‍ മൂന്നാം ഗെയിമില്‍ പലപ്പോഴും പിഴവുകള്‍ വരുത്തിയ പ്രണോയ് മത്സരം ജപ്പാന് താരം കസുമാസ സകായിയ്ക്ക് അടിയറവു വയ്ക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial