
ഈ വര്‍ഷത്തെ തന്റെ രണ്ടാം സൂപ്പര്‍ സീരീസ് സെമി ഫൈനല്‍ സ്ഥാനം ഉറപ്പാക്കി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. കൊറിയയുടെ ജിയോന് ഹ്യോക് ജിന്നിനെയാണ് നേരിട്ടുള്ള ഗെയിമുകളില്‍ പ്രണോയ് പരാജയപ്പെടുത്തിയത്. രണ്ട് ഗെയിമിലും പിന്നില്‍ നിന്ന് ശേഷം തിരിച്ച് കയറിയാണ് പ്രണോയ് സെമി പ്രവേശനം ഉറപ്പാക്കിയത്. സ്കോര്‍: 21-16, 21-16.
ആദ്യ ഗെയിമില്‍ ആദ്യം ലീഡ് നേടിയത് ജിയോന് ഹ്യോക് ജിന്‍ ആയിരുന്നുവെങ്കിലും പിന്നീട് പിന്നില്‍ നിന്ന് കളിച്ച് കയറി പ്രണോയ് ഇടവേളയ്ക്ക് 11-8ന്റെ ലീഡ് സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷവും ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ താരം 21-16നു ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും ആദ്യ ഗെയിമിലെ പോലെ കൊറിയന്‍ താരം ലീഡ് നേടുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ 10-5നു കൊറിയന്‍ താരം മുന്നിട്ടു നിന്നുവെങ്കിലും മികച്ച തിരിച്ചുവരവ് നടത്താന്‍ പ്രണോയ്ക്ക് ആയി. ഇടവേള സമയത്ത് 11-9നു ജിയോന് ആയിരുന്നു ലീഡില്‍. എന്നാല്‍ തുടരെ 4 പോയിന്റ് നേടി പ്രണോയ് ലീഡ് കൈക്കലാക്കുകയായിരുന്നു ഇടവേളയ്ക്ക് ശേഷം. പിന്നീട് മത്സരത്തില്‍ മെല്ലെ മെല്ലെ ആധിപത്യം ഉറപ്പിച്ച പ്രണോയ് 21-16നു ഗെയിമും സെമി സ്ഥാനവും ഉറപ്പാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial