Hsprannoy

പൊരുതി വീണ് പ്രണോയ്, വെങ്കലവുമായി മടക്കം

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയ്ക്ക് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് പ്രണോയി പരാജയമേറ്റു വാങ്ങിയത്. നേരത്തെ ടൂര്‍ണ്ണമെന്റിൽ ലോക മൂന്നാം നമ്പര്‍ താരം പ്രീ ക്വാര്‍ട്ടറിൽ ലക്ഷ്യ സെന്നിനെ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് ആദ്യ ഗെയിം പ്രണോയ് 21-18ന് സ്വന്തമാക്കിയെങ്കിലും അടുത്ത രണ്ട് ഗെയിമിലും പ്രണോയ് നിറം മങ്ങുകയായിരുന്നു. മത്സരം 21-18, 13-21, 14-21 എന്ന സ്കോറിനാണ് പ്രണോയ് കൈവിട്ടത്. പരാജയത്തിലും വെങ്കല മെഡൽ നേട്ടം പ്രണോയിയ്ക്ക് ആശ്വാസമാകുന്നു.

Exit mobile version