Site icon Fanport

അഞ്ചാം സീഡിനോട് പൊരുതി കീഴടങ്ങി പ്രണോയ്

ന്യൂസിലാണ്ട് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടങ്ങി എച്ച് എസ് പ്രണോയ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രണോയ് ജപ്പാന്റെ കെന്റ സുനേയാമയോടാണ് പൊരുതി കീഴടങ്ങിയത്. ടൂര്‍ണ്ണമെന്റിലെ മൂന്നാം സീഡായിരുന്നു ജപ്പാന്‍ താരം. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യ ഗെയിം വിജയിച്ച ശേഷമായിരുന്നു പ്രണോയ്‍യ്ക്ക് കാലിടറിയത്.

73 മിനുട്ട് നീണ്ട മത്സരത്തില്‍ 21-17, 15-21, 14-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

Exit mobile version