Site icon Fanport

ആവേശപ്പോരിൽ വിജയം നേടി പ്രണോയ്, സിംഗപ്പൂര്‍ ഓപ്പൺ ക്വാര്‍ട്ടറിൽ

ആവേശകരമായ മത്സരത്തിൽ 69 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയ്ക്ക് വിജയം. സിംഗപ്പൂര്‍ ഓപ്പൺ പ്രീ ക്വാര്‍ട്ടറിൽ പ്രണോയ് തായ്‍വാന്റെ ടിയന്‍ ചെന്‍ ചൗവിനെയാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. സ്കോര്‍ : 14-21, 22-20, 21-18.

അതേ സമയം മിഥുന്‍ മഞ്ജുനാഥിന് തോൽവിയേറ്റ് വാങ്ങേണ്ടി വന്നു. അയര്‍ലണ്ടിന്റെ എന്‍ഹാറ്റ് എന്‍ഗുയെനിനോട് 10-21, 21-18, 16-21 എന്ന സ്കോറിനായിരുന്നു മിഥുനിന്റെ പരാജയം.

Exit mobile version