
- Advertisement -
ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. സ്കോര്‍: 21-10, 21-19. ആദ്യ ഗെയിം 21-10 എന്ന സ്കോറിനു അനായാസം ജയിച്ച പ്രണോയ്ക്ക് എന്നാല്‍ രണ്ടാം ഗെയിമില്‍ ഇന്തോനേഷ്യന്‍ താരത്തിന്റെ കടുത്ത ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. രണ്ടാം ഗെയിമില്‍ തുടക്കം മുതലെ ആധിപത്യം ഉറപ്പിക്കാന്‍ പ്രണോയയ്ക്ക് ആയെങ്കിലും ഇടവേള സമയത്ത് 3 പോയിന്റിന്റെ നേരിയ ലീഡ് മാത്രമേ ഇന്ത്യന്‍ താരത്തിന്റെ കൈവശമുണ്ടാിയരുന്നുള്ളു.
എന്നാല്‍ 17-17, 19-19 എന്നിങ്ങനെ പ്രണോയുടെ ഒപ്പമെത്തിയ ടോമി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടുമെന്ന് പ്രതീതിയുണ്ടാക്കിയെങ്കിലും ജയം 21-19നു പ്രണോയുടെ ഒപ്പം നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement