പ്രണോയ്‍യ്ക്കും ഡബിള്‍സ് ടീമുകള്‍ക്കും തോല്‍വി

- Advertisement -

ചൈന ഓപ്പണില്‍ നിന്ന് പുറത്തായി എച്ച് എസ് പ്രണോയ്‍യും വനിത-പുരുഷ ഡബിള്‍സ് ജോഡികളും. ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസിനോട് നേരിട്ടുള്ള ഗെയിമുകളില്‍ 21-16, 21-12 എന്ന സ്കോറിനു പരാജയപ്പെട്ട് പുറത്തായപ്പോള്‍ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളിലാണെങ്കിലും പൊരുതിയാണ് പരാജയമേറ്റു വാങ്ങിയത്. 21-19, 22-20 എന്ന സ്കോറിനു 35 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമാണ് ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി. മലേഷ്യന്‍ ടീമിനോടായിരുന്നു ഇവരുടെ പരാജയം.

വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ കൊറിയന്‍ ജോഡിയോട് 21-10, 21-18 എന്ന സ്കോറിനു പരാജയപ്പെട്ടു.

Advertisement