എച്ച് എസ് പ്രണോയ് യോനെക്സ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

ഇന്ത്യന്‍ താരങ്ങളുടെ ഫൈനല്‍ പോരാട്ടത്തില്‍ വിജയം എച്ച് എസ് പ്രണോയ്ക്ക്. പാരുപള്ളി കശ്യപിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് പ്രണോയ് പരാജയപ്പെടുത്തിയത്. സ്കോര്‍ 21-15, 20-22, 21-12.

ആദ്യ ഗെയിമില്‍ അനായാസം ജയം നേടിയ പ്രണോയയ്ക്ക് പക്ഷേ രണ്ടാം ഗെയിം നഷ്ടമായി. ഒപ്പത്തിനൊപ്പം നീണ്ട പോരാട്ടത്തില്‍ 20-22 എന്ന സ്കോറിനു കശ്യപ് ഗെയിം സ്വന്തമാക്കി മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് കൊണ്ടെത്തിച്ചു. എന്നാല്‍ മൂന്നാം ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെ പ്രണോയ് ഗെയിമും മത്സരവും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറിമംബർ ദി നെയിം, ക്രിസ്റ്റപ്സ് ഗ്രാബവോസ്കി
Next articleതാരങ്ങൾക്ക് അവസരം ഒരുക്കി എഫ് സി തൃശ്ശൂർ, ജൂലൈ 29ന് ട്രയൽസ്