കിഡംബിയെ വീഴ്ത്തി പ്രണോയ് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് ജേതാവ്

- Advertisement -

ആവേശകരമായ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരം ശ്രീകാന്ത് കിഡംബിയെ പരാജയപ്പെടുത്തി എച്ച് എസ് പ്രണോയ് ദേശീയ ചാമ്പ്യനായി. സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 21-15, 16-21, 21-7 എന്ന സ്കോറിന് ജയം നേടിയാണ് പ്രണോയ് തന്റെ ആദ്യ സീനിയര്‍ ദേശീയ കിരീടം ഉറപ്പാക്കിയത്.

ആദ്യ ഗെയിം ജയിച്ച പ്രണോയക്കെതിരെ രണ്ടാം ഗെയിമില്‍ ശ്രീകാന്ത് മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിം പ്രണോയ് അനായാസം നേടി മത്സരവും തന്റെ ആദ്യ സീനിയര്‍ ദേശീയ കിരീടവും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement