PMAW സ്മാഷ് വന്‍ വിജയം, സംഘാടകര്‍ക്ക് പ്രശംസ ചൊരിഞ്ഞ് കാണികളും കളിക്കാരും

ചിത്രങ്ങള്‍ക്ക് നന്ദി: https://www.facebook.com/DazzleFrame/
- Advertisement -

പ്രവാസി മലയാളി അസോസ്സിയേഷന്‍ വൈറ്റ് ഫീല്‍ഡ് സംഘടിപ്പിച്ച PMAW SMASH 2017 ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിനു വിജയകരമായ സമാപ്തി. പുരുഷ സിംഗിള്‍സ്-ഡബിള്‍സ് വിഭാഗത്തില്‍ നടന്ന മത്സരങ്ങളില്‍ കര്‍ണ്ണാടക സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം ബാഡ്മിന്റണ്‍ താരങ്ങളാണ് പങ്കെടുത്തത്. ഓപ്പണ്‍ സിംഗിള്‍സ്, ഓപ്പണ്‍ ഡബിള്‍സ്, 35+ സിംഗിള്‍സ്, 35+ ഡബിള്‍സ് എന്ന വിഭാഗങ്ങളിലാണ് മത്സരം നടന്നത്. തമിഴ്നാട്ടില്‍ നിന്നും വന്ന ഒരു ടീമാണ് ഓപ്പണ്‍ ഡബിള്‍സ് ചാമ്പ്യന്‍ ആയത് എന്നത് ടൂര്‍ണ്ണമെന്റിനു വരും കാലങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരെ മികച്ച പ്രതികരണം ലഭിക്കുമെന്ന സൂചനയാണ്.

സിംഗിള്‍സില്‍ 64 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഡബിള്‍സില്‍ 72 ടീമുകളുടെ രജിസ്ട്രേഷനാണ് നടന്നത്. 25-26 തീയ്യതികളില്‍ ഫെദര്‍ സ്മാഷ് അരീനയില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടന്നത്. ദേശായി ഡെവലപ്പേഴ്സ് ആയിരുന്നു ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍. വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചത് മുഖ്യാതിഥിയായ മുന്‍ കര്‍ണ്ണാടക ബാഡ്മിന്റണ്‍ താരം യശു കുമാര്‍ ആണ്.

വിജയികളുടെ പൂര്‍ണ്ണ വിവരം ഇവിടെ

ഓപ്പണ്‍ സിംഗിള്‍സ്
വിജയി – നിഖില്‍
ഒന്നാം റണ്ണറപ്പ് – അശോക് ഗൗഡ
രണ്ടാം റണ്ണറപ്പ് – പ്രശാന്ത്

35+ സിംഗിള്‍
വിജയി – സുരേഷ്
ഒന്നാം റണ്ണറപ്പ് – രാകേഷ്
രണ്ടാം റണ്ണറപ്പ് -കൃഷ്ണാനന്ദ

സുരേഷ്(35+), നിഖില്‍(ഓപ്പണ്‍)

ഓപ്പണ്‍ ഡബിള്‍സ്
വിജയികള്‍ – ലോകേഷ്-സൂര്യ
ഒന്നാം റണ്ണറപ്പ് – തൗഫീക്-മഹേഷ് ജോഷി
രണ്ടാം റണ്ണറപ്പ് – ഗുരുദത്ത് – രാഘവ്

35+ ഡബിള്‍സ്
വിജയികള്‍ – സഞ്ജീവ്-കൃഷ്ണനന്ദ
ഒന്നാം റണ്ണറപ്പ് – അശോക്-രവി
രണ്ടാം റണ്ണറപ്പ് – ബാബു-സുരേഷ്

സഞ്ജീവ്-കൃഷ്ണാനന്ദ(35+), ലോകേഷ്-സൂര്യ(ഓപ്പണ്‍)

ടൂര്‍ണ്ണമെന്റിന്റെ സമ്മാനദാന ചടങ്ങുകള്‍ക്കൊപ്പം കര്‍ണ്ണാടക സംസ്ഥാനത്തിലെ വിവിധ ജൂനിയര്‍ ബാഡ്മിന്റണ്‍ താരങ്ങളെ PMAW സംഘാടകര്‍ ആദരിക്കുകയും ചെയ്തു.

ജനനി – U-15 സംസ്ഥാന താരം(കര്‍ണ്ണാടക മൂന്നാം റാങ്ക്)
നിതിന്‍ – U-17, U-19 മുന്‍ നിര താരം
രമ്യ – U-17, U-19 വനിത മുന്‍ നിര താരം
ചിരഞ്ജീവി റെഡ്ഢി – U-15 മുന്‍ നിര താരം
സായി പ്രതീക് – U-19 സംസ്ഥാന ചാമ്പ്യന്‍

ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിനെക്കുറിച്ച് പരക്കെ മികച്ച അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വന്നത്. പ്രാഥമിക റൗണ്ടുകള്‍ റൗണ്ട് റോബിന്‍ രീതിയില്‍ നടത്തിയത് ഏറെ പ്രശംസ ലഭിച്ച നടപടിയായിരുന്നു. കൃത്യ സമയത്ത് തന്നെ ടൂര്‍ണ്ണമെന്റിലെ മത്സരങ്ങള്‍ ആരംഭിച്ചതും ഇരു ദിനങ്ങളിലായി കളിക്കാര്‍ക്ക് മികച്ച പരിഗണന നല്‍കാനും സംഘാടകര്‍ കാണിച്ച ആത്മാര്‍ത്ഥയും കൃത്യതയും ഏറെ പ്രശംസനീയമാണെന്നാണ് ഫാന്‍പോര്‍ട്ടിനോട് സംസാരിച്ച ചില താരങ്ങള്‍ അഭിപ്രായപ്പെട്ടത്. മികച്ച റഫറിമാരെയും ലൈന്‍സ്മാന്മാരെയും ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിനായി വിനിയോഗിച്ചതും ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനു ഏറെ ഗുണം ചെയ്തെന്ന് മത്സരാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.

ഡബിള്‍സ് വിജയികള്‍ ആയ തമിഴ്നാട് സ്വദേശികളായ ലോകേഷ്-സൂര്യ സഖ്യം അക്ഷരാര്‍ത്ഥത്തില്‍ ടൂര്‍ണ്ണമെന്റിന്റെ കണ്ണിലുണ്ണികളായി മാറുകയായിരുന്നു. കാണികളുടെ ആരവങ്ങള്‍ക്കൊപ്പമാണ് അവര്‍ ഓരോ പോയിന്റുകളും നേടിയത്. തങ്ങളുടെ എതിരാളികള്‍ക്ക് എതിരെ പോയ ഒരു തെറ്റായ വിധി തിരുത്തുവാനും അവര്‍ കാണിച്ച മാതൃക ഈ തഞ്ചാവൂര്‍ സ്വദേശികളുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ ഉത്തമോദാഹരണമാണ്.

സംഘാടക സമിതി

താരങ്ങളില്‍ നിന്നും കളി കാണുവാനെത്തിയവരില്‍ നിന്നും ഇത്തരത്തിലുള്ള മികച്ച പ്രതികരണങ്ങള്‍ തങ്ങള്‍ക്ക് ഇനിയും ഇത്തരത്തില്‍ മികച്ച ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുവാനുള്ള പ്രച്ഛോദനമായിരിക്കുമെന്ന് സംഘാടക സമിതി ഫാന്‍പോര്‍ട്ടിനോട് പ്രതികരിച്ചു.

ചിത്രങ്ങള്‍ക്ക് നന്ദി: https://www.facebook.com/DazzleFrame

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement