ഡല്‍ഹി ഡാഷേര്‍സിനെ വീഴ്ത്തി മുംബൈ റോക്കറ്റ്സ്

- Advertisement -

മൂന്നാമത്തെ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി മുംബൈ റോക്കറ്റ്സ്. ഗുവഹാത്തിയില്‍ നടന്ന മത്സരത്തില്‍ 4-1 എന്ന സ്കോറിനാണ് ഡല്‍ഹി ഡാഷേര്‍സിനെ മുംബൈ റോക്കറ്റ്സ് പരാജയപ്പെടുത്തിയത്. ഇന്നലത്തെ ആദ്യ മത്സരത്തില്‍ തന്നെ ഡല്‍ഹി തങ്ങളുടെ ട്രംപ് മത്സരം പരാജയപ്പെടുകയായിരുന്നു. വോംഗ് വിംഗ് കി വിന്‍സെന്റിനെ വീഴ്ത്തി സമീര്‍ വര്‍മ്മ മുംബൈയ്ക്ക് വിജയത്തുടക്കം നല്‍കി. 15-11,15-12 എന്ന നിലയിലായിരുന്നു സ്കോര്‍.

രണ്ടാം മത്സരത്തില്‍ പുരുഷ ഡബിള്‍സില്‍ പിന്നില്‍ നിന്നെത്തി വിജയം നേടാന്‍ മുംബൈ സഖ്യം ലീ യോംഗ് ഡായി-ബൂണ്‍ ഹ്യോംഗ് ടാന്‍ സഖ്യത്തിനായി. ആദ്യ ഗെയിം 14-15നു തോറ്റുവെങ്കിലും പിന്നീടുള്ള ഗെയിമുകളില്‍ ഡല്‍ഹിയുടെ ഇവാന്‍ സോസോനോവ്-വ്ലാഡിമര്‍ ഇവാനോവ് സഖ്യത്തെ 15-14, 15-10 എന്ന സ്കോറിനു പരാജയപ്പെടുത്തി.

അടുത്ത മത്സരത്തില്‍ സുംഗ് ജി ഹ്യുന്‍ ഡല്‍ഹിയ്ക്കായി ആദ്യ ജയം നേടിക്കൊടുത്തു. 12-15, 15-14, 15-9 എന്ന നിലയിലാണ്. അടുത്ത മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ അട്ടിമറി എന്ന് വിശേഷിപ്പിക്കാവുന്ന വിജയമാണ് ഡല്‍ഹിയുടെ ഹൗവേയ് നേടിയത്. ലോക അഞ്ചാം നമ്പര്‍ താരം സണ്‍ വാന്‍ ഹോയെ 13-15, 15-13, 15-9 എന്ന സ്കോറിനാണ് ഹൗവീ പരാജയപ്പെടുത്തിയത്. മിക്സഡ് ഡബിള്‍സില്‍ 15-11, 15-9 എന്ന സ്കോറിനു മുംബൈ ജയം സ്വന്തമാക്കിയതോടെ 4-1 എന്ന സ്കോറിനു മുംബൈ ജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement