ഹൈദ്രാബാദ് ഹണ്ടേര്‍സിനെ വിജയത്തിലേക്ക് നയിച്ച് കരോളിന മരീന്‍

ഹൈദ്രാബാദ് ഹണ്ടേര്‍സിനെ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ വിജയത്തുടക്കം. അഞ്ച് മത്സരങ്ങളില്‍ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ആദ്യം തന്നെ ഹണ്ടേര്‍സിനെ മത്സരം സ്വന്തമാക്കാന്‍ സഹായിച്ചു. നോര്‍ത്ത് ഈസ്റ്റ് വാരിയേഴ്സിനെയാണ് ഹണ്ടേര്‍സ് മറികടന്നത്. പുരുഷ ഡബിള്‍സ്, പുരുഷ സിംഗിള്‍സ്, വനിത സിംഗിള്‍സ് മത്സരങ്ങളാണ് ഹണ്ടേ്ര്‍സ് വിജയം കൊയ്തത്. നോര്‍ത്ത് ഈസ്റ്റ് വാരിയേഴ്സിനു ഒരു ജയം മാത്രമാണ് സ്വന്തമാക്കാനായത്. തങ്ങളുടെ ട്രംപ് മാച്ച് ജയിച്ച വകയില്‍ ലഭിച്ചത് 2 പോയിന്റാണ്. 5-2 എന്ന പോയിന്റ് നിലയില്‍ ആണ് മത്സരം ഹൈദ്രാബാദ് ഹണ്ടേര്‍സ് വിജയം നേടിയത്.

പുരുഷ ഡബിള്‍സില്‍ മാര്‍കിസ് കിഡോ/യൂ യിയോന്‍ സിയോംഗ് സഖ്യം കിം ജി ജുംഗ്/ഷിന്‍ ബൈക്ക് ചോല്‍ സഖ്യത്തെ 15-10, 13-15, 15-13 എന്ന ആവേശകരമായ മത്സരത്തിനൊടുവില്‍ പരാജയപ്പെടുത്തിയത്. അജയ് ജയറാമിനെ 15-13, 11-15, 15-6 എന്ന സ്കോറിനു അട്ടിമറിച്ച് ലീ ഹ്യൂന്‍ II ഹണ്ടേര്‍സിനു രണ്ടാം ജയം നല്‍കി. ഇതാദ്യമായാണ് അജയ് താരത്തോട് പരാജയപ്പെടുന്നത്.

മൂന്നാം മത്സരത്തില്‍ തങ്ങളുടെ ട്രംപ് മാച്ചിനിറങ്ങിയ കരോളിന മരീനിന്റെ ബലത്തില്‍ ഹണ്ടേര്‍സ് മത്സരം സ്വന്തമാക്കി. കരോളിന മിഷേല്‍ ലിയെയാണ് 15-9, 15-11 എന്ന സ്കോറിനു പരാജയപ്പെടുത്തിയത്. ഹണ്ടേര്‍സ് നിരയില്‍ പരാജയം ഏറ്റുവാങ്ങിയ ഏക താരം സായി പ്രണീത് ആയിരുന്നു. പ്രണീത്
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് പരാജയം ഏറ്റുവാങ്ങിയത്. 11-15നു ആദ്യ ഗെയിം ജയിച്ചുവെങ്കിലും തുടര്‍ന്നുള്ള ഗെയിമുകളില്‍ 15-6, 15-6. അവസാന മത്സരത്തില്‍ മിക്സഡ് ഡബിള്‍സ് സഖ്യമായ സിക്കി റെഡ്ഡി, ബെര്‍നാഡെത്ത് സഖ്യം ഷിന്‍ ബൈക്ക് ചോല്‍-സാവന്ത് സഖ്യത്തെ പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടി20 റാങ്കിംഗ്: ഇന്ത്യയ്ക്ക് താല്‍ക്കാലിക നേട്ടം
Next articleഇസ്രയേല്‍ ചെസ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച് സൗദി അറേബ്യ