PBL 2017 : വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഹൈദരാബാദിനെ മറികടന്ന് മുംബൈ

- Advertisement -

PBL 2017ലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ മുംബൈക്ക് ജയം. ഒന്നിനെതിരെ രണ്ട് പോയിന്റുകൾക്കയിരുന്നു മുംബൈ റോക്കറ്റ്‌സ് ഹൈദരാബാദ് ഹണ്ടേഴ്‌സിനെ പരാജയപ്പെടുത്തിയത്.

ഇന്നലത്തെ ആദ്യ മത്സരത്തിൽ പുരിഷവിഭാഗം ഡബിൾസിൽ മുംബൈയുടെ യോങ് ഡേ ലി – എൻ പ്വങ്പ്വച് സഖ്യം ബൂൻ ഹോംഗ് – വീകയോങ് ടാൻ സഖ്യത്തെ 11-9, 11-5 എന്ന സ്കോറിന് പരാജയപ്പെടുത്തി ടീമിന് ഒരു പോയിന്റ് ലീഡ് നേടി കൊടുത്തു.

തുടർന്ന് വന്ന വാശിയേറിയ പോരാട്ടത്തിൽ ഹൈദരാബാദിന്റെ ട്രംപ് മാച്ചിൽ കരോലിന മറിനെ 11-7 7-11 14-12 എന്ന സ്കോറിന് മറികടന്ന് ജി ഹ്യുൻ മുംബൈക്ക് വീണ്ടും ലീഡ് നേടി കൊടുത്തു.

പുരുഷ സിംഗിൾസ് മാച്ചിൽ മുംബൈയുടെ അജയ് ജയറാമിനെ 11-7 11-8 എന്ന സ്കോറിന് തോൽപ്പിച് ഹൈദരാബാദിന്റെ രാജീവ് ഔസെഫ് ഹണ്ടേഴ്സിനെ  മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

തുടർന്ന് വന്ന മുംബൈയുടെ ട്രംപ് മാചായിരുന്ന മിക്സഡ് ഡബിൾസിൽ 11-13 12-10 15-14 എന്ന സ്കോറിന് മുംബൈ ഹൈദരാബാബിനെ തോല്പിച്ചതോടെ മത്സരം മുറുകുകയായിരുന്നു. ഈ മത്സരത്തിന് മുൻപ് 2-1 എന്ന സ്കോറിന് മുൻപിൽ ആയിരുന്ന മുംബൈ ട്രംപ് മാച്ചിൽ തോറ്റതോടെ 1-2 എന്ന സ്കോറിന് പുറകിലായി.

പിന്നീട് പുരുഷ സിംഗിൾസിൽ മുംബൈയുടെ പ്രണോയ് 11-6 11-7 എന്ന സ്കോറിന് സമീർ വർമയെ പരാജയപ്പെടുത്തിയതോടെ മത്സരം മുബൈക്ക് അനുകൂലമായി.

Advertisement