ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും സ്വിസ് ഓപ്പൺ സെമിഫൈനലിൽ

2025 ലെ സ്വിസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ഡബിൾസ് ജോഡികളായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും അവരുടെ മികച്ച കുതിപ്പ് തുടർന്നു. ഹോങ്കോങ്ങിന്റെ യുങ് എൻഗാ ടിംഗ്, യുങ് പുയി ലാം സഖ്യത്തിനെതിരെ നേരിട്ടുള്ള ഗെയിമുകൾക്ക് ജയിച്ച് അവർ സെമി ഫൈനൽ ഉറപ്പിച്ചു. 40 മിനിറ്റിനുള്ളിൽ 21-18, 21-14 എന്ന സ്കോറിന് ഇന്ത്യൻ ജോഡി വിജയിച്ചു.

ഇനി സെമിയിൽ ട്രീസയും ഗായത്രിയും ലോകത്തിലെ ഏറ്റവും മികച്ച റാങ്കുള്ള ചൈനയുടെ ലിയു ഷെങ് ഷു, ടാൻ നിംഗ് എന്നിവർക്കെതിരെ ഇറങ്ങും.

ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ നിന്ന് പുറത്തായി

ഓൾ ഇംഗ്ലണ്ട് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൻ്റെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലോക ആറാം നമ്പർ താരം ലി ഷി ഫെംഗിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റ ഇന്ത്യയുടെ ലക്ഷ്യ സെൻ ടൂർണമെന്റിൽ നിന്ന് പുറത്ത്. 45 മിനിറ്റ് നീണ്ട ഏറ്റുമുട്ടലിൽ സെൻ 10-21, 16-21 എന്ന സ്കോറിന് ആണ് തോറ്റത്‌. ലക്ഷ്യസെൻ കൂടെ പരാജയപ്പെട്ടതോടെ ആൾ ഇംഗ്ലണ്ട് ഓപ്പണിലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.

ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

ഡെൻമാർക്കിൻ്റെ മാഡ്‌സ് വെസ്റ്റർഗാർഡിനും ഡാനിയൽ ലുൻഡ്‌ഗാർഡിനും എതിരെ നേരിട്ടുള്ള ഗെയിമുകൾ ജയിച്ച് സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും യോനെക്‌സ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ 2025 ക്യാമ്പയിൻ ആരംഭിച്ചു. 21-17, 21-15 എന്ന സ്‌കോറിന് വിജയം കൈവരിച്ച ഇന്ത്യൻ ജോഡികൾ റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറി.

ചിരാഗ് സാത്വിക് കൂട്ടുകെട്ട്

രണ്ടാം ഗെയിമിൽ 10-14ന് പിന്നിലായെങ്കിലും, അടുത്ത 12 പോയിൻ്റിൽ 11 എണ്ണം നേടി ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി.

അതേസമയം, ചൈനീസ് തായ്‌പേയിയുടെ സുങ് ഷുവോ യുൻ-ചിയെൻ ഹുയി യു എന്നിവരോട് 21-17, 21-13 എന്ന സ്‌കോറിന് ജയിച്ച ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും മുന്നേറി. . ദക്ഷിണ കൊറിയയുടെ കിം ഹ്യെ-ജിയോങ്, കോങ് ഹീ-യോങ് എന്നിവർക്കെതിരെയാണ് അവരുടെ അടുത്ത വെല്ലുവിളി.

മിക്‌സഡ് ഡബിൾസിൽ രോഹൻ കപൂർ-രുത്വിക ഗാഡെ സഖ്യം 21-10, 17-21, 24-22 എന്ന സ്‌കോറിന് യെ ഹോങ് വെയ്-നിക്കോൾ ഗോൺസാലെസ് ചാനെ പരാജയപ്പെടുത്തി.

ഓൾ ഇംഗ്ലണ്ട് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ തന്നെ പി.വി. സിന്ധു പുറത്ത്

2025 ലെ ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ പി.വി. സിന്ധുവിന് നിരാശാജനകമായ തുടക്കം. ആദ്യ റൗണ്ടിൽ തന്ന്ദ് ദക്ഷിണ കൊറിയയുടെ കിം ഗാ യൂണിനോ സിന്ധു പരാജയപ്പെട്ടു. ആദ്യ ഗെയിം 21-19 ന് ജയിച്ചെങ്കിലും, അടുത്ത രണ്ട് ഗെയിമുകളിൽ സിന്ധു പതറി.13-21, 13-21 ന് ഗെയിമുകൾ പരാജയപ്പെട്ടു.

ലക്ഷ്യ സെൻ, മാളവിക ബൻസോദ് ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ മുന്നോട്ട്, പ്രണോയ് പുറത്തായി

ഇന്ത്യയുടെ ലക്ഷ്യ സെൻ, മാളവിക ബൻസോദ് എന്നിവർ, ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ വിജയത്തോടെ തുടങ്ങി.

ലോക റാങ്കിംഗിൽ 15-ാം സ്ഥാനത്തുള്ള ലക്ഷ്യ, സൂപ്പർ 1000 ഇവന്റിന്റെ ആദ്യ റൗണ്ടിൽ ചൈനീസ് തായ്‌പേയിയുടെ സു ലി യാങ്ങിനെ 13-21, 21-17, 21-15 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ഇന്തോനേഷ്യയുടെ മൂന്നാം സീഡ് ജോനാഥൻ ക്രിസ്റ്റിയെയാണ് 23-കാരൻ അടുത്തതായി നേരിടുക.

ലക്ഷ്യ സെൻ

അതേസമയം, 28-ാം സ്ഥാനത്തുള്ള മാളവിക ലോക റാങ്കിംഗിൽ 12-ാം സ്ഥാനത്തുള്ള സിംഗപ്പൂരിന്റെ യോ ജിയ മിന്നിനെ 21-13, 10-21, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. രണ്ടാം റൗണ്ടിൽ മുൻ ലോക ചാമ്പ്യനും മൂന്നാം സീഡുമായ അകാനേ യമഗുച്ചിക്കെതിരെയാണ് മാളവിക ഇറങ്ങുക.

2023 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവായ പ്രണോയ് ഫ്രാൻസിന്റെ ടോമ ജൂനിയർ പോപോവിനോട് 19-21, 16-21 എന്ന സ്കോറിന് പരാജയപ്പെട്ടു.

ഡബിൾസ് ആക്ഷനിൽ സതീഷ് കുമാർ കരുണാകരനും ആദ്യ വരിയത്തും ചൈനയുടെ ലോക ഏഴാം നമ്പർ ജോഡിയായ ഗുവോ സിൻ വാ, ചെൻ ഫാങ് ഹുയി എന്നിവരോട് 6-21, 15-21 എന്ന സ്കോറിന് പരാജയപ്പെട്ടു, അതേസമയം തനിഷ ക്രാസ്റ്റോയും അശ്വിനി പൊന്നപ്പയും ചൈനീസ് തായ്‌പേയിയുടെ ഹ്‌സിഹ് പെയ് ഷാൻ, ഹംഗ് എൻ-ത്സു എന്നിവരോട് 22-20, 21-18 എന്ന സ്കോറിനും പരാജയപ്പെട്ടു.

ലക്ഷ്യ സെൻ ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് 2025 ൽ നിന്ന് പുറത്തായി

ഇന്തോനേഷ്യ മാസ്റ്റേഴ്‌സിൽ റൗണ്ട് ഓഫ് 16 ൽ ലക്ഷ്യ സെൻ പുറത്ത്. ജപ്പാന്റെ കെന്റ നിഷിമോട്ടോയോ ആണ് ലക്ഷ്യ സെനിനെ തോൽപ്പിച്ചത്. 16-21, 21-12, 21-23 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.

ലക്ഷ്യ സെൻ

ആദ്യ ഗെയിം തോറ്റതിനു ശേഷം, രണ്ടാം ഗെയിമിൽ ലക്ഷ്യ സെൻ ശക്തമായി തിരിച്ചുവന്നു, 21-12 എന്ന വിജയത്തോടെ കളി തുല്യമാക്കി. എന്നാൽ അവസാന ഗെയിമിൽ നിഷിമോട്ടോ 23-21 എന്ന സ്കോറിന് ജയിച്ച് മത്സരം സ്വന്തമാക്കി.

ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ ജോനാറ്റൻ ക്രിസ്റ്റിയെ ആകും നിഷിമോട്ടോ നേരിടുക. ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ജോഡിയായ ധ്രുവ് കപില-തനീഷ ക്രാസ്റ്റോ സഖ്യം മലേഷ്യയുടെ ചെങ് സു യിൻ-ഹൂ പാങ് റോൺ സഖ്യത്തോട് പരാജയപ്പെട്ടതിനെ തുടർന്നും ടൂർണമെന്റിൽ നിന്ന് പുറത്തായി.

.

പുരുഷ ഡബിൾസിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും തായ്‌ലൻഡ് എതിരാളികളെ നേരിടാൻ തയ്യാറെടുക്കുമ്പോൾ ഇന്ത്യയുടെ പോരാട്ടം തുടരുന്നു.

ഇന്ത്യ ഓപ്പൺ: സാത്വിക് സായ്രാജ്-ചിരാഗ് സഖ്യത്തിന്റെ പോരാട്ടം സെമിഫൈനലിൽ അവസാനിച്ചു

ഇന്ത്യയിലെ മികച്ച പുരുഷ ഡബിൾസ് ബാഡ്മിന്റൺ ജോഡികളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ ഓപ്പൺ 2025 ൽ സെമിയിൽ പുറത്ത്. മലേഷ്യൻ ജോഡികളായ ഗോ സെ ഫെയ്, നൂർ ഇസ്സുദ്ദീൻ എന്നിവരോട് സെമിഫൈനലിൽ അവർ 18-21, 14-21 എന്ന സ്കോറിന് തോറ്റു.

ആത്മവിശ്വാസത്തോടെ കളി ആരംഭിച്ച ഇന്ത്യൻ സഖ്യം ആദ്യ ഗെയിമിൽ 9-6 എന്ന നിലയിൽ ലീഡ് നേടി. എന്നിരുന്നാലും, തുടർച്ചയായ അഞ്ച് പോയിന്റുകളുമായി മലേഷ്യക്കാർ തിരിച്ചുവരവ് നടത്തി, ഒരു പോയിന്റിന്റെ നേരിയ ലീഡുമായി ഇടവേളയിലേക്ക് പ്രവേശിച്ചു. ഒരു ഘട്ടത്തിൽ 15-12 ന് മുന്നിലായിരുന്നെങ്കിലും, തുടർച്ചയായ ഏഴ് പോയിന്റുകൾ നഷ്ടപ്പെട്ട ഇന്ത്യൻ ജോഡി 21-18 ന് ആദ്യ ഗെയിം നഷ്ടപ്പെടുത്തി.

രണ്ടാം ഗെയിമിൽ, ഗോഹും നൂരും തുടക്കത്തിൽ തന്നെ ആധിപത്യം പുലർത്തി, 5-0 എന്ന ലീഡ് നേടി. സാത്വിക്കിന്റെ ശക്തമായ ജമ്പ് സ്മാഷുകളും ചിരാഗിന്റെ മൂർച്ചയുള്ള നെറ്റ് പ്ലേയും 13-13 എന്ന നിലയിലേക്ക് കളി എത്തിച്ചു‌. മലേഷ്യക്കാർ വീണ്ടും കരുത്ത് വീണ്ടെടുത്തു. തുടർച്ചയായി ആറ് പോയിന്റുകൾ നേടി 20-14 എന്ന ലീഡ് നേടി, ഒടുവിൽ മികച്ച സെർവിലൂടെ മത്സരം ഉറപ്പിച്ചു.

പി.വി. സിന്ധു ഇന്ത്യ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജപ്പാന്റെ മനാമി സുയിസുവിനെ സിന്ധു പരാജയപ്പെടുത്തി. 21-15, 21-13 എന്ന സ്കോറിന് ആണ് സിന്ധു വിജയിച്ചത്‌. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു വെറും 46 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കി.

ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ നാലാം സീഡ് ഗ്രിഗോറിയ മാരിസ്ക തുൻജംഗിനെ ആകും സിന്ധു നേരിടുക. ഡെൻമാർക്ക് ഓപ്പണിലെ ഇരുവരും അവസാനം ഏറ്റുമുട്ടിയപ്പോൾ സിന്ധു പരാജയപ്പെട്ടിരുന്നു.

മലേഷ്യ ഓപ്പൺ: സാത്വിക് – ചിരാഗ് സെമി ഫൈനലിൽ പുറത്തായി

മലേഷ്യ ഓപ്പണിലെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിൻ്റെ മുന്നേറ്റം പുരുഷ ഡബിൾസ് സെമിഫൈനലിൽ അവസാനിച്ചു. ദക്ഷിണ കൊറിയയുടെ സിയോ സ്യൂങ്-ജെ-കിം വോൻ-ഹോ എന്നിവരോടാണ് ഇന്ത്യൻ ജോഡികൾ പരാജയപ്പെട്ടത്.

ക്വാലാലംപൂരിൽ നടന്ന മത്സരം 10-21, 15-21 എന്ന സ്‌കോറിനാണ് കൊറിയൻ ജോഡിക്ക് സ്വന്തമാക്കിയത്. മലേഷ്യൻ ഓപ്പണിൽ ഒരു പുരുഷ കിരീടത്തിനായി ഇന്ത്യൻ ഇനിയും കാത്തിരിക്കേണ്ടി വരും.

കടുത്ത പോരാട്ടത്തിനൊടുവിൽ സാത്വിക്-ചിരാഗ് സഖ്യം മലേഷ്യ ഓപ്പൺ സെമിയിലേക്ക് മുന്നേറി

ഇന്ത്യയുടെ ബാഡ്മിൻ്റൺ ജോഡികളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും 2025 മലേഷ്യ ഓപ്പണിൻ്റെ സെമി ഫൈനലിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ യൂ സിൻ ഓങ്ങിനെയും ഈ യി ടിയോയെയും ആണ് അവർ പരാജയപ്പെടുത്തിയത്. 26-24, 21-15 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ ജോഡിയുടെ വിജയം.

ആദ്യ ഗെയിം ഒരു റോളർകോസ്റ്ററായിരുന്നു, സാത്വിക്കും ചിരാഗും മൂന്ന് ഗെയിം പോയിൻ്റുകൾ സംരക്ഷിച്ചതിന് ശേഷമാണ് അവർ ജയിച്ചത്‌. രണ്ടാം ഗെയിമിൽ തുടക്കത്തിലെ പരാജയം മറികടന്ന് ആധിപത്യം സ്ഥാപിച്ച് വിജയം നേടാനും അവർക്ക് ആയി.

ദക്ഷിണ കൊറിയയുടെ ഡബ്ല്യു.എച്ച്. കിമ്മും എസ്.ജെ സിയോയും ആകും ഇവരുടെ സെമിയികെ എതിരാളികൾ. ജനുവരി 11 ന് ആണ് സെമി ഫൈനൽ നടക്കുക.

എച്ച്എസ് പ്രണോയ് മലേഷ്യ ഓപ്പണിൽ പ്രീക്വാർട്ടറിൽ പുറത്തായി

മലേഷ്യ ഓപ്പൺ 2025 ലെ ഇന്ത്യൻ പുരുഷ സിംഗിൾസിൽ എച്ച്എസ് പ്രണോയ് പ്രീ-ക്വാർട്ടറിൽ തോറ്റു പുറത്തായി. ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് സൂപ്പർ 1000 ടൂർണമെൻ്റിൽ ചൈനയുടെ ഉയർന്ന റാങ്കുകാരനായ ലി ഷി ഫെംഗിനെതിരെ ആണ് പരാജയപ്പെട്ടത്.

ക്വാലാലംപൂരിൽ ഒരു മണിക്കൂറും 22 മിനിറ്റും നീണ്ട മത്സരത്തിനു ശേഷമാണ് പ്രണോയ് പരാജയം സമ്മതിച്ചത്. ആദ്യ ഗെയിമിൽ ഏകപക്ഷീയമായ 8-21 തോൽവിക്ക് ശേഷം പ്രണോയ് ശക്തമായ തിരിച്ചുവരവ് നടത്തി. രണ്ടാം ഗെയിം 21-15ന് സ്വന്തമാക്കി. എന്നിരുന്നാലും, നിർണ്ണായകമായ അവസാന ഗെയിമിൽ 21-23 എന്ന സ്‌കോറിന് പരാജയപ്പെട്ടു.

മലേഷ്യ ഓപ്പണിലെ ഫേവറിറ്റിനെ തോൽപ്പിച്ച് മാളവിക ബൻസോദ്

മലേഷ്യ ഓപ്പണിൻ്റെ (സൂപ്പർ 1000) ഓപ്പണിംഗ് റൗണ്ടിൽ മലേഷ്യയുടെ ഗോ ജിൻ വെയെ തോൽപ്പിച്ച് ഇന്ത്യൻ യുവ ഷട്ടിൽ താരം മാളവിക ബൻസോദ് ൽ അട്ടിമറി നടത്തി. മുൻ യൂത്ത് ഒളിമ്പിക് ചാമ്പ്യനും രണ്ട് തവണ ജൂനിയർ ലോക ചാമ്പ്യനുമായ മാളവിക നേരിട്ടുള്ള സെറ്റുകൾക്ക് ആണ് വിജയിച്ചത്‌.

21-15, 21-16 എന്ന സ്‌കോറിനായിരുന്നു വിജയം. ഹോം ടർഫിൽ ചെന്ന് ഉയർന്ന റാങ്കിലുള്ള എതിരാളിയെ മറികടക്കാൻ ആയത് മാളവികയ്ക്ക് ഈ സീസണിൽ ഒരു മികച്ച തുടക്കം നൽകുകയാണ്.

ഈ വിജയത്തോടെ മാളവിക റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറുന്നു, അവിടെ ചൈനയുടെ ഹാൻ യുവേയോ ചൈനീസ് തായ്‌പേയിയുടെ പൈ യു പോയെയോ ആകും അവൾ നേരിടുക.

Exit mobile version