ആദ്യ മത്സരം അനായാസം ജയിച്ചു പി.വി സിന്ധു

Img 20210725 Wa0032 01

ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വലിയ മെഡൽ പ്രതീക്ഷ ആയ മുൻ വെള്ളി മെഡൽ ജേതാവ് പി.വി സിന്ധു ബാഡ്മിന്റൺ ആദ്യ മത്സരത്തിൽ അനായാസം ജയിച്ചു കയറി. ഇസ്രെയേലിന്റെ 58 റാങ്കുകാരിയായ പോളികർപോവ സെനിയയെ വലിയ ബുദ്ധിമുട്ട് ഇല്ലാതെയാണ് സിന്ധു ആദ്യ ഗ്രൂപ്പ് മത്സരത്തിൽ മറികടന്നത്. തന്നെക്കാൾ റാങ്ക് കുറഞ്ഞ എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യം തന്നെയാണ് സിന്ധു കാഴ്ച വച്ചത്.

ആദ്യ സെറ്റ് 21-7 നു അനായാസം ജയിച്ച ഇന്ത്യൻ താരം രണ്ടാം സെറ്റിലും തന്റെ മികവ് തുടർന്നു. ഇത്തവണ 21-10 നു ഇസ്രെയേലി താരത്തിന് മേൽ ആധിപത്യം നേടിയ സിന്ധു മത്സരത്തിൽ അനായാസ ജയം കുറിച്ചു. തന്റെ രണ്ടാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരത്തിൽ ലോക 34 റാങ്കുകാരിയായ ഹോംകോങ് താരം ചെങ് ങാൻ യി ആണ് സിന്ധുവിന്റെ എതിരാളി.

Previous articleഗോകുലം താരം റോഷൻ സിംഗ് ട്രാവുവിൽ
Next articleറോവിങിൽ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ താരങ്ങൾ