സൈനയ്ക്ക് തോല്‍വി, വെങ്കല മെഡലിനു അര്‍ഹ

- Advertisement -

ജപ്പാന്റെ നോസോമി ഒക്കുഹാരയോടു മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ അടിയറവ് പറഞ്ഞ സൈന നെഹ്‍വാല്‍. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സെമി ഫൈനല്‍ മത്സരത്തിലാണ് സൈന പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടി സൈന പിന്നീട് മത്സരത്തില്‍ പിന്നോട്ട് പോകുകയായിരുന്നു. സ്കോര്‍ 21-12, 17-21, 10-21.

ഇതിനു മുമ്പ് താരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ 6-1 ന്റെ അനുകൂല്യം സൈനയ്ക്കായിരുന്നുവെങ്കിലും ഇന്ന് സൈനയ്ക്ക് കാലിടറി. ആദ്യ ഗെയിം വ്യക്തമായ ആധിപത്യത്തോടെ നേടിയ സൈനയ്ക്കെതിരെ ജാപ്പനീസ് താരം രണ്ടും മൂന്നും ഗെയിമുകളില്‍ വര്‍ദ്ധിത വീര്യത്തോടെ ഏറ്റുമുട്ടുകയായിരുന്നു. ഒപ്പത്തിനൊപ്പം നീങ്ങിയ രണ്ടാം ഗെയിമിന്റെ ഇടവേളയ്ക്ക് ശേഷം 17-17 വരെ ഇരു താരങ്ങളും ഒപ്പം പൊരുതിയെങ്കിലും അവസാന പോയിന്റുകള്‍ നേടി ജാപ്പനീസ് താരം ഗെയിം സ്വന്തമാക്കി മത്സരത്തില്‍ സമനില നേടി. മൂന്നാം ഗെയിമില്‍ സൈന പാടേ മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement