മനു-സുമീത് ജോഡിയ്ക്ക് ജയം, പൊരുതി തോറ്റ് ചിരാഗ്-സാത്വിക് കൂട്ടുകെട്ട്

- Advertisement -

ഹോങ്കോംഗ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ജയവും തോല്‍വി. മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടിനു വിജയം നേടുവാന്‍ സാധിച്ചപ്പോള്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെടുകയായിരുന്നു. മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടിനു ആദ്യ റൗണ്ടില്‍ നേരിട്ടുള്ള ഗെയിമുകളില്‍ വിജയം കുറിയ്ക്കാനായിരുന്നു. 21-12, 21-18 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. തായ്‍ലാന്‍ഡ് ടീമിനെതിരെയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.

ഡെന്മാര്‍ക്കിന്റെ ടീമിനോട് നേരിട്ടുള്ള ഗെയിമുകളില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി എന്നിവര്‍ പരാജയപ്പെടുകയായിരുന്നു. 19-21, 21-23 എന്ന സ്കോറിനു മത്സരത്തിലുടനീളം ശക്തമായ പോരാട്ട വീര്യം പ്രകടിപ്പിച്ച ശേഷമാണ് 46 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

Advertisement