മിഥുന്‍ മഞ്ജുനാഥും സൗരഭ് വര്‍മ്മയും റഷ്യന്‍ ഓപ്പണ്‍ സെമിയില്‍

റഷ്യന്‍ ഓപ്പണ്‍ 2018 ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ സിംഗിള്‍സില്‍ മിഥുന്‍ മഞ്ജുനാഥും സൗരഭ് വര്‍മ്മയും സെമിയില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരം ശുഭാങ്കര്‍ ഡേയ്ക്ക് ക്വാര്‍ട്ടറിനപ്പുറം കടക്കാനായില്ല. സൗരഭ് വര്‍മ്മ ഇസ്രായേല്‍ താരം മിഷ സില്‍ബെര്‍മനെ 36 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-14, 21-16 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

മിഥുന്‍ മഞ്ജുനാഥ് മലേഷ്യയുടെ സതീശ്ധരന്‍ രാമചന്ദ്രനെ 21-18, 21-12 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. റഷ്യയുടെ വ്ലാഡിമര്‍ മാല്‍കോവിനോട് 48 മിനുട്ട് പോരാട്ടത്തില്‍ 22-20, 21-15 എന്ന സ്കോറിനാണ് ശുഭാങ്കര്‍ അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടം കാഴ്ചവെച്ചുവെങ്കിലും രണ്ടാം ഗെയിമില്‍ അത് തുടരാന്‍ ശുഭാങ്കറിനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial