മാച്ച് ഫിക്സിംഗ്: മലേഷ്യൻ ബാഡ്മിന്റൺ താരങ്ങൾക്ക് വിലക്ക്

മാച്ച് ഫിക്സിംഗ് നടത്തിയ രണ്ടു മലേഷ്യൻ ബാഡ്മിന്റൺ താരങ്ങൾക്ക് വിലക്ക്.
മുൻ ലോക ജൂനിയർ ചാമ്പ്യൻ സുൽഫദ്‌ലി സുൽകിഫ്‌ലി,ടാൻ ചുൻ സീങ് എന്നിവർക്കാണ് വിലക്ക് വന്നത്. വിലക്ക് നിലവിൽ വന്നതോടെ ഇരു താരങ്ങളുടെയും ബാഡ്മിന്റൺ കരിയർ അവസാനിക്കുമെന്ന കാര്യം ഉറപ്പായി. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) ആണ് വിലക്ക് പ്രഖ്യാപിച്ചത്.

25 കാരനായ സുൽഫദ്‌ലി സുൽകിഫ്‌ലിക്ക് ഇരുപത് വർഷം വിളക്കും ഇരുപത്തിഅയ്യായിരം ഡോളർ പിഴയും ലഭിച്ചപ്പോൾ ടാൻ ചുൻ സീങ്നു 15 വർഷം വിലക്കും 15,000 ഡോളർ പിഴയും ലഭിച്ചു. 2013 മുതലുള്ള മത്സരങ്ങളിൽ ഇരു താരങ്ങളും ഒത്തുകളിച്ചു എന്നാണ് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) കണ്ടെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial