Picsart 23 11 03 06 19 01 409

ഹൈലോ ഓപ്പണിൽ ഇന്ത്യയുടെ മാളവിക ബൻസോദ് ക്വാർട്ടറിലേക്ക് മുന്നേറി

ഹൈലോ ഓപ്പണിൽ ഇന്ത്യയുടെ മാളവിക ബൻസോദ് ക്വാർട്ടറിലേക്ക് മുന്നേറി. വനിതാ സിംഗിൾസ് വിഭാഗത്തിൽ ബ്രസീലിന്റെ ജൂലിയാന വിയാന വിയേരയെ ആണ് മാളവിക പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ ശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് മാളവിക.

22-20,21-10 എന്ന സ്‌കോറിന് ആയിരുന്നു വിജയം. 35 മിനിറ്റ് മാത്രമെ പോരാട്ടം നീണ്ടു നിന്നുള്ളൂ. ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടൂർണമെന്റിൽ മാളവിക ബൻസോദ് സ്‌കോട്ട്‌ലൻഡിന്റെ കിർസ്റ്റി ഗിൽമോറിനെ നേരിടും.

ഇന്നലെ നടന്ന പുരുഷ വിഭാഗം സിംഗിൾസിൽ മിഥുൻ മഞ്ജുനാഥ് പരാജയപ്പെട്ടു. രണ്ടാം സീഡ് ഹോങ്കോങ്ങിന്റെ ലീ ച്യൂക് യിയുവിനെതിരെയാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്.

Exit mobile version