ലിന്‍ ഡാനിനോട് പരാജയം ഏറ്റുവാങ്ങി മറ്റൊരു ഇന്ത്യന്‍ താരം കൂടി

- Advertisement -

ചൈനീസ് താരം ലിന്‍ ഡാന്‍ ന്യൂസിലാണ്ട് ഓപ്പണ്‍ സെമിയില്‍. പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന്റെ മികവിനെ മറികടന്ന് ക്വാര്‍ട്ടറിലെത്തിയ ലിന്‍ ഡാന്‍ ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ഇന്ത്യയുടെ സൗരവ് വര്‍മ്മയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യ ഗെയിമില്‍ അവസാനെ വരെ സൗരവ് പൊരുതിയെങ്കിലും രണ്ടാം ഗെയിം അനായാസം ചൈനീസ് താരം സ്വന്തമാക്കി.

സ്കോര്‍: 21-19, 21-9

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement