ഫൈനലില്‍ രണ്ടാം സീഡിനെ അട്ടിമറിച്ച് ലക്ഷ്യ സെന്‍

ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ ചലഞ്ചില്‍ കിരീട നേട്ടവുമായി ഇന്ത്യയുടെ ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനലില്‍ രണ്ടാം സീഡായ വിക്ടര്‍ സ്വെന്‍ഡെന്‍സെനിനെ അട്ടിമറിച്ചാണ് ലക്ഷ്യയുടെ ഈ സീസണിലെ ആദ്യ കിരീട നേട്ടം. ഡെന്മാര്‍ക്കിന്റെ 24 വയസ്സുകാരന്‍ താരത്തെ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യയുടെ 18 വയസ്സുകാരന്‍ കീഴടക്കിയത്.

സ്കോര്‍: 21-14, 21-15.

Previous articleഅവസാന നിമിഷം ബൈസൈക്കിൾ ഗോൾ, കൂവിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിച്ച് നെയ്മർ
Next articleചാമ്പ്യന്മാരുടെ പ്രതിരോധം തകർന്നു, നോർവിച്ചിൽ സീസണിലെ ആദ്യ തോൽവി വഴങ്ങി സിറ്റി