ലിന്‍ ഡാനിനോട് പൊരുതി തോറ്റ് ഇന്ത്യയുടെ പതിനാറു വയസ്സുകാരന്‍ ലക്ഷ്യ സെന്‍

- Advertisement -

ന്യൂസിലാണ്ട് ഓപ്പണില്‍ പോരാട്ട വീര്യം പുറത്തെടുത്ത് ഇന്ത്യയുടെ ലക്ഷ്യ സെന്‍. രണ്ട് തവണ ഒളിമ്പിക്സ് ചാമ്പ്യനും അഞ്ച് തവണ ലോക ചാമ്പ്യനുമായി ലിന്‍ ഡാനിനോട് പൊരുതി തോല്‍ക്കുകയായിരുന്നു ഇന്ത്യയുടെ പതിനാറു വയസ്സുകാരന്‍. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ആദ്യ ഗെയിം ലക്ഷ്യ നേടിയെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും നേടി ചൈനീസ് താരം മത്സരം സ്വന്തമാക്കി.

21-15, 15-21, 12-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം തന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം അടിയറവ് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement