മെഡലുറപ്പിച്ച് ലക്ഷ്യ സെന്‍, ഏഷ്യ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍

- Advertisement -

രണ്ടാം സീഡ് ചൈനയുടെ ലീ ഷിഫെംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ യുവ താരം ലക്ഷ്യ സെന്‍ ഏഷ്യ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ബാഡ്മിന്റണ്‍ സെമിയില്‍ പ്രവേശിച്ചു. ഇതോടെ താരം ഒരു മെഡല്‍ ഉറപ്പാക്കിയിരിക്കുയാണ്. 21-14, 21-12 എന്ന സ്കോറിനാണ് ചൈനീസ് താരത്തിനെതിരെ ഇന്ത്യന്‍ ഭാവി താരത്തിന്റെ വിജയം.

ലോക ജൂനിയര്‍ റാങ്കിംഗില്‍ ചൈനീസ് താരത്തിനു മൂന്നാം റാങ്കാണുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement