ലക്ഷ്യം ഒരു വിജയം അകലെ, ഇന്ത്യ ഓപ്പൺ ഫൈനലില്‍ കടന്ന് ലക്ഷ്യ സെന്‍

Lakshyasen

ഇന്ത്യ ഓപ്പൺ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ലോക റാങ്കിംഗിൽ 60ാം സ്ഥാനത്തുള്ള എന്‍ജി സെ യോംഗിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യയുടെ വിജയം. ആദ്യ ഗെയിം പൊരുതി തോറ്റ ശേഷം ആണ് ലക്ഷ്യയുടെ തിരിച്ചുവരവ്.

സ്കോര്‍: 19-21, 21-16, 21-12. അടുത്തിടെ ലോക ചാമ്പ്യനായ ലോഹ് കീന്‍ യെവ് ആണ് ലക്ഷ്യയുടെ ഫൈനലിലെ എതിരാളി.

Previous articleനൊവാക് ജ്യോക്കോവിച്ച് എന്ന അവസരവാദി, മോശം മാതൃക!
Next articleഇംഗ്ലണ്ടിന് മുന്നിൽ ചൂളി ഓസ്ട്രേലിയ, രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടം