Kirangeorge

പൊരുതി വീണ് കിരൺ ജോര്‍ജ്ജ്, തായ്‍ലാന്‍ഡ് മാസ്റ്റേഴ്സിൽ രണ്ടാം റൗണ്ടിൽ പുറത്ത്

ആവേശകരമായ മത്സരത്തിനൊടുവിൽ കിരൺ ജോര്‍ജ്ജിന് നിരാശ. ലോക റാങ്കിംഗിൽ 21 ാം നമ്പര്‍ താരവും ടൂര്‍ണ്ണമെന്റിലെ മൂന്നാം സീഡുമായ ലീ ചേക് യൂവിനോട് മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് കിരൺ ജോര്‍ജ്ജ് പിന്നിൽ പോയത്.

ലോക റാങ്കിംഗിൽ 52ാം സ്ഥാനത്തുള്ള താരം 22-20, 15-21, 20-22 എന്ന സ്കോറിനാണ് പരാജിതനായത്.

Exit mobile version