ഒളിമ്പിക്സ് ചാമ്പ്യനെ തകര്‍ത്ത് കിഡംബി, ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവ്

- Advertisement -

തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് കിരീടവുമായി ശ്രീകാന്ത് കിഡംബി. ചെന്‍ ലോംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് ഇന്ത്യന്‍ താരം രണ്ടാഴ്ചയ്ക്കുള്ളില്‍ തന്റെ രണ്ടാം കിരീടം സ്വന്തമാക്കിയത്. 22-20, 21-16 എന്ന സ്കോറിനാണ് തന്റെ കരിയറിലെ നാലാം സൂപ്പര്‍ സീരീസ് കിരീടം കിഡംബി സ്വന്തമാക്കിയത്.

കഴിഞ്ഞാഴ്ച്ച നടന്ന ഇന്തോനേഷ്യ ഓപ്പണിലും കിഡംബി ചെന്‍ ലോംഗിനെ പരാജയപ്പെടുത്തിയിരുന്നു. ശ്രീകാന്തിനു ഇത് തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലായിരുന്നു. ഏപ്രിലില്‍ സിംഗപ്പൂര്‍ ഓപ്പണില്‍ രണ്ടാം സ്ഥാനം നേടിയ ശേഷം ഇന്തോനേഷ്യ, ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളുമായാണ് താരം മടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement