
ലോക ചാമ്പ്യന്‍ വിക്ടര്‍ അക്സെല്‍സനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചു ശ്രീകാന്ത് കിഡംബി. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തുടരെ രണ്ട് ഗെയിമുകള്‍ നേടിയാണ് ശ്രീകാന്ത് സെമിയിലേക്ക് കടന്ന്. സ്കോര്‍: 14-21, 22-20, 21-7. അതേ സമയം മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ എച്ച്എസ് പ്രണോയ്ക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. 44 മിനുട്ട് നീണ്ട പോരാട്ടത്തില്‍ സോന്‍ വാന്‍ ഹോയോട് 13-21, 18-21 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെട്ടത്.
ആദ്യ ഗെയിമില്‍ കിഡംബി തീര്‍ത്തും നിറം മങ്ങിപ്പോകുകയായിരുന്നു. 21-14നു അനായാസ ജയം വിക്ടര്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജയം 22-20നു കിഡംബി സ്വന്തമാക്കിയത്. ഗെയിം നേടിയതിലൂടെ നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് മത്സരം നീട്ടിയ കിഡംബി അവസാന ഗെയിമില്‍ വിക്ടറിനെ തീര്‍ത്തും നിഷ്പ്രഭമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial