എതിരാളി പരിക്കേറ്റ് പിന്മാറി, കിഡംബി രണ്ടാം റൗണ്ടില്‍, സൈനയ്ക്കും ജയം

- Advertisement -

തന്റെ ഒന്നാം റൗണ്ട് എതിരാളി ഫാബിയന്‍ റോത്ത് പരിക്കേറ്റ് പിന്മാറിയതിനാല്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം റൗണ്ടിലേക്ക്. ആദ്യ ഗെയിമില്‍ 3-0നു ശ്രീകാന്ത് ലീഡ് ചെയ്യുമ്പോളാണ് ഫാബിയന്‍ പരിക്കേറ്റ് പുറത്തായത്. രണ്ടാം റൗണ്ടില്‍ ഡെന്മാര്‍ക്ക് ഓപ്പണില്‍ സെമിയില്‍ താന്‍ തോല്പിച്ച വോംഗ് വിംഗ് കി വിന്‍സെന്റിനോടാണ് കിഡംബി ഏറ്റുമുട്ടുന്നത്.

ഇന്ത്യയുടെ സൈന നെഹ്‍വാലിനും ആദ്യ റൗണ്ടില്‍ ജയം. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന ജയിച്ചത്. എന്നാല്‍ ഗെയിമുകളിലൊന്നും പോരാട്ടും മുറുകിയതുമില്ല. ലൈന്‍ ഹോജ്മാര്‍ക്കിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍: 21-14, 11-21, 21-10.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement