കിഡംബിയ്ക്ക് രണ്ടാം റാങ്ക്, സിന്ധുവിനു 3ാം റാങ്ക്

- Advertisement -

ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ മികവ് നേടി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും പിവി സിന്ധുവും. കിഡംബി തന്റെ ഏറ്റവും മികച്ച റാങ്കിംഗ് ആയ രണ്ടാം റാങ്കിലേക്ക് വീണ്ടും മടങ്ങിയെത്തിയിരിക്കുയാണ്. മാര്‍ച്ച് 15നു ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗാണ് ഇത്. പുരുഷ റാങ്കിംഗില്‍ ഒന്നാം സ്ഥാനം വിക്ടര്‍ അക്സെല്‍സെന്‍ ആണ് ഒന്നാം സ്ഥാനത്ത്. മറ്റു ഇന്ത്യന്‍ താരങ്ങളായ സായി പ്രണീത് 12ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ എച്ച് എസ് പ്രണോയ് 16ാം സ്ഥാനത്തേക്ക് പിന്നോട്ട് പോയി. സ്വിസ്സ് ഓപ്പണ്‍ കിരീട ജേതാവ് സമീര്‍ വര്‍മ്മ 36ാം സ്ഥാനത്തും പാരുപള്ളി കശ്യപ് 41ാം സ്ഥാനത്തുമാണ് സ്ഥിതി ചെയ്യുന്നത്.

വനിത വിഭാഗത്തില്‍ പിവി സിന്ധു ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കില്‍ എത്തിയിട്ടുണ്ട്. സൈന നെഹ്‍വാല്‍ ഒരു സ്ഥാനം പിന്നോട്ട് പോയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement