ശ്രീകാന്ത് കിഡംബി ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍

ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ എച്ച് എസ് പ്രണോയിയെ കീഴടക്കി ശ്രീകാന്ത് കിഡംബി. മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്ത് ഇന്ന് വിജയം ഉറപ്പിച്ചത്. ആദ്യ ഗെയിം കൈവിട്ട ശേഷം മികച്ച തിരിച്ചുവരവിലൂടെയാണ് ശ്രീകാന്ത് പ്രണോയുടെ പോരാട്ടത്തെ പരാജയപ്പെടുത്തിയത്. സ്കോര്‍: 14-21, 21-19, 21-18.

ആദ്യ ഗെയിമില്‍ ആദ്യം തന്നെ ലീഡ് നേടിയ പ്രണോയുടെ ഒപ്പം പിടിച്ച ശ്രീകാന്ത് ലീഡ് കുറച്ചുകൊണ്ടുവന്നുവെങ്കിലും പ്രണോയ് തന്നെ 11-10നു ഇടവേളയില്‍ ലീഡ് ചെയ്തു. ഇടവേളയ്ക്ക് ശേഷം എന്നാല്‍ പ്രണോയ് തന്റെ കളി മെച്ചപ്പെടുതി ആദ്യ ഗെയിം 21-14നു സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ശ്രീകാന്ത് ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ഇടവേളയ്ക്ക് പിരിഞ്ഞപ്പോള്‍ 11-10നു പ്രണോയ് മുന്നിലെത്തി. 19-17നു പ്രണോയ് ലീഡ് നേടിയെങ്കിലും തുടരെ നാല് പോയിന്റ് നേടി ശ്രീകാന്ത് കിഡംബി 21-19നു രണ്ടാം ഗെയിം നേടി.

നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പം പോയിന്റുകള്‍ നേടി മുന്നേറുകയായിരുന്നു.ആദ്യ രണ്ട് ഗെയിമുകളിലെയും പോലെ ഇടവേളയ്ക്ക് 11-10നു ലീഡ് ചെയ്ത പ്രണോയ് ഇടവേളയ്ക്ക് ശേഷവും ലീഡ് തുടര്‍ന്നു. ഒരു ഘട്ടത്തില്‍ 18-16നു ലീഡ് ചെയ്ത പ്രണോയയ്ക്കെതിരെ തുടരെ 5 പോയിന്റുകള്‍ നേടിയാണ് ശ്രീകാന്ത് വീണ്ടുമൊരു സൂപ്പര്‍ സീരീസ് ഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജി വി രാജ ടൂര്‍ണ്ണമെന്റ്: ഏജീസ് കേരളയ്ക്ക് ജയം, കെഎസ്ഇബിയെ പരാജയപ്പെടുത്തിയത് ഷൂട്ടൗട്ടില്‍
Next articleസിറ്റിയെ തടയാൻ വെസ്റ്റ് ബ്രോം പ്രതിരോധത്തിനുമായില്ല