
- Advertisement -
ഡെന്മാര്ക്ക് ഓപ്പണില്‍ സെമി പോരാട്ടം ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ വീണ്ടും അരങ്ങേറിയപ്പോള്‍ ഇത്തവണയും ജയം ഇന്ത്യയുടെ ഒന്നാം നമ്പര്‍ പുരുഷ ബാഡ്മിന്റണ്‍ താരത്തിനൊപ്പം നിന്നു. ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെയാണ് ശ്രീകാന്ത് ഇന്ന് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-19, 21-17.
ഹോങ്കോംഗ് താരത്തില്‍ നിന്ന് രണ്ട് ഗെയിമിലും ചെറുത്ത്നില്പ് നേരിടേണ്ടി വന്നുവെങ്കിലും മികച്ച ഫോമിലുള്ള കിഡംബി ജയം ഉറപ്പിക്കുകയായിരുന്നു. ഇന്ന് പുറത്ത് വന്ന പുതിയ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ശ്രീകാന്തിനു ഇന്നത്തെ വിജയം ഇരട്ടി മധുരമായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement