മലേഷ്യ ഓപ്പണ്‍ സെമി ഉറപ്പാക്കി ശ്രീകാന്ത് കിഡംബി

- Advertisement -

മലേഷ്യന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന മത്സരത്തില്‍ ലോക റാങ്കിംഗില്‍ 22ാം റാങ്കുകാരനായ ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡേസിനെ നേരിട്ടുള്ള ഗെയിമുകളിലാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. 39 മിനുട്ട് നീണ്ട മത്സരത്തില്‍ ആദ്യ സെറ്റില്‍ ഫ്രഞ്ച് താരത്തില്‍ നിന്ന് ചെറുത്ത്നില്പുണ്ടായെങ്കിലും രണ്ടാം ഗെയിം അനായാസം ശ്രീകാന്ത് സ്വന്തമാക്കി.

സ്കോര്‍: 21-18, 21-14. നാളെ സെമിയില്‍ ജപ്പാന്റെ കെന്റോ മോമോട്ടയാണ് ശ്രീകാന്തിന്റെ എതിരാളി. ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്താണ് കെന്റോ നിലവില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement