രണ്ടാം മത്സരത്തിലും ശ്രീകാന്തിനു തോല്‍വി, സെമി സ്ഥാനമില്ല

- Advertisement -

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനലില്‍ നിന്ന് പുറത്ത്. ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ടെങ്കിലും സെമി സാധ്യത ഇന്നത്തെ പരാജയത്തോടെ അടഞ്ഞിരിക്കുകയാണ്. ചൗ ടിയന്‍ ചെനിനോട് 21-18, 21-18 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളിലാണ് ശ്രീകാന്ത് അടിയറവു പറഞ്ഞത്. നാളെയാണ് ടൂര്‍ണ്ണമെന്റില്‍ ഒരു ജയത്തോടെയുള്ള മടക്കമെന്ന ലക്ഷ്യവുമായി ശ്രീകാന്ത് ഇറങ്ങുക.

നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമായ ശ്രീകാന്ത് കിഡംബിയ്ക്ക് മികച്ച സീസണായിരുന്നു ഈ കഴിഞ്ഞ വര്‍ഷം. നാല് സൂപ്പര്‍ സീരീസ് ടൈറ്റിലുകളാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ സീസണ്‍ അവസാനിപ്പിക്കുന്നത് നിരാശയോടെയാണെങ്കിലും കൂടുതല്‍ കിരീടങ്ങള്‍ക്കായി കിഡംബി അടുത്ത വര്‍ഷം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ബാഡ്മിന്റണ്‍ പ്രേമികളുടെ വിശ്വാസം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement