സൈനയ്ക്ക് പിന്നാലെ ആദ്യ റൗണ്ടില്‍ ജയം സ്വന്തമാക്കി കശ്യപും, വനിത ഡബിള്‍സിലും ഇന്ത്യന്‍ സഖ്യത്തിനു ജയം

സൈന നെഹ്‍വാലിന്റെ ആദ്യ റൗണ്ട് ജയത്തിനു പിന്നാലെ വിജയം കുറിച്ച് ഭര്‍ത്താവ് പാരുപ്പള്ളി കശ്യപും. ഇന്ന് നടന്ന മലേഷ്യ മാസ്റ്റേഴ്സ് ആദ്യ റൗണ്ട് മത്സരത്തില്‍ കശ്യപ്പ് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് മത്സരത്തിലേക്ക് തിരികെ വരുന്നത്. സൈനയും സമാനമായ രീതിയിലാണ് വിജയം കുറിച്ചത്. ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകേയെയാണ് 68 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 19-21, 21-19, 21-10 എന്ന സ്കോറിനു കശ്യപ് കീഴടക്കിയത്.

വനിത ഡബിള്‍സ് ടീമും നേരിട്ടുള്ള ഗെയിമുകളില്‍ വിജയം കുറിച്ച് അടുത്ത റൗണ്ടില്‍ കടന്നിട്ടുണ്ട്. 21-16, 22-20 എന്ന സ്കോറിനാണ് 37 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ ജോഡി ഹോങ്കോംഗ് ടീമിനെ പരാജയപ്പെടുത്തിയത്.

Exit mobile version