യോനെക്സ് യുഎസ് ഓപ്പണ്‍ – ഇന്ത്യന്‍ താരങ്ങളുടെ ക്വാര്‍ട്ടര്‍ പോരാട്ടം

കാലിഫോര്‍ണിയയില്‍ നടക്കുന്ന യോനെക്സ് യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പാരുപള്ളി കശ്യപും സമീര്‍ വര്‍മ്മയും ഏറ്റുമുട്ടും. എച്ച് എസ് പ്രണോയയും ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. എട്ടാം സീഡ് കാന്റ സുനേയാമയാണ് പ്രണോയുടെ ക്വാര്‍ട്ടറിലെ എതിരാളി.

നേരത്തെ കശ്യപ് ശ്രീലങ്കയുടെ നിലുക കരുണാരത്നയെ നേരിട്ടുള്ള ഗെയിമുകളിലാണ് തകര്‍ത്തത്. സ്കോര്‍ 21-19, 21-10.

സമീര്‍ വര്‍മ്മ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ബ്രസീലിന്റെ ഗോര്‍ കൊയ്‍ലോയെയാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണ്ണമെന്റിലെ അഞ്ചാം സീഡായ സമീര്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ബ്രസീലിയന്‍ താരത്തിനു മേല്‍ വിജയം നേടിയത്. സ്കോര്‍ 18-21, 21-14, 21-18.

പ്രണോയയും മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് മൂന്നാം റൗണ്ടില്‍ വിജയം നേടിയത്. സ്കോര്‍ 21-8, 14-21, 21-16. നെതര്‍ലാണ്ട്സിന്റെ മാര്‍ക് കാല്‍ജോ ആയിരുന്നു പ്രണോയയുടെ എതിരാളി.

ഇന്ത്യയുടെ മനു-സുമീത് സഖ്യവും ഡബിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial